Established in 1997, Darul Banath Yatheem Khana Campus is dedicated to providing complete care and protection for orphan girls. We ensure free accommodation, nutritious food, quality education, Islamic guidance and medical support.
What began with just one child has grown into a nurturing home for over thirty girls, with more than sixty students successfully settled into married life.
1997-ൽ ഒരു കുട്ടിയെ ചേർത്ത് ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് നിരവധി അനാഥ പെൺകുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ശേഷം വിവാഹവും ചെയ്തു വരുന്നു.
വൈജ്ഞാനിക മേഖലകളിൽ അഗാധ പാണ്ഡിത്യത്തിന് ഉടമ,
ആത്മീയ ലോകത്ത് ഉന്നത സ്ഥാനീയർ.....
സ്ഥാനനിർണയം, ഖിബ് ല നിർണയം, ആത്മീയ ചികിത്സ, തുടങ്ങിയ ഓരോ വിഷയങ്ങളിലും തൻറെതായ മുദ്ര പതിപ്പിച്ച ഉസ്താദ്.
പതിറ്റാണ്ട് കാലം ദർസ് നടത്തിയ ശേഷം അനാഥ സംരക്ഷണത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു അവർ.
അനാഥ പെൺമക്കൾക്ക് ആവശ്യമായ താമസവും, വിദ്യാഭ്യാസവും നൽകി വിവാഹം ചെയ്തയക്കുക എന്ന അഭിലാഷം പൂർണമായും പൂവണിയിച്ച് റമദാൻ 28 (2016 ജൂലൈ 3 ന് ) ഞായറാഴ്ച ഈ ലോകത്തോട് വിട പറഞ്ഞ ഉസ്താദ് എല്ലാം ആസ്വദിച്ച് അന്തിയുറങ്ങുകയാണ വിടം.
സ്വർഗ്ഗ ലോകത്ത് ഉസ്താദിൻറെ പദവികൾ ഉയരട്ടെ, അവർക്കൊപ്പം നാളെ നമ്മെയും നാഥൻ ചേർക്കട്ടെ - ആമീൻ
ദാറുൽ ബനാത്ത് യതീംഖാന
സ്നേഹമുള്ള സഹോദര സഹോദരിമാരെ,
പാവപ്പെട്ട യതീം പെൺകുട്ടികളെ ഏറ്റെടുത്ത് അവർക്ക് ഭക്ഷണം, വസ്ത്രം, താമസം, ചികിത്സ മുതലായ എല്ലാ പരിചരണങ്ങളും, മത - ഭൗതിക വിദ്യാഭ്യാസവും ദീനി ഉപരിപഠനവും തൊഴിൽ പരിശീലനവും നൽകി ഇസ്ലാമിക ശിക്ഷണത്തിൽ വളർത്തി വിവാഹം ചെയ്തയക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ദാറുൽ ബനാത്ത് യതീംഖാന.
മധ്യകേരളത്തിലെ പ്രശസ്ത ഇസ്ലാമിക, ബഹുഭാഷാ പണ്ഡിതനും ആത്മീയ ചികിത്സയിലും വാസ്തു-ശില്പശാസ്ത്ര ജ്ഞാനങ്ങളിലും അതുല്യപ്രതിഭയും മാതൃകായോഗ്യരായ സൂഫിവര്യരുമായിരുന്ന മർഹൂം പി.ടി. ഉസ്താദിൻ്റെ (പി.ടി അബൂബക്കർ മൗലവി) കരങ്ങളാൽ 1997 ജൂൺ 15-ന് ഒരുകുട്ടിയെ ചേർത്ത് വാടക കെട്ടിടത്തിൽ ആരംഭം കുറിച്ചതാണ് ഈ സ്ഥാപനം.
അല്ലാഹുവിൻ്റെ അപാര അനുഗ്രഹത്താലും നല്ലവരായ സഹോദര - സഹോദരിമാരുടെ സഹകരണത്താലും ഇന്ന് സ്വന്തം സ്ഥലത്ത് മുപ്പതോളം കുട്ടികളോട് കൂടി ഭംഗിയായി നടന്നു വരുന്നു എന്ന കാര്യം സസന്തോഷം അറിയിക്കുകയാണ്.
പഠനം പൂർത്തിയാക്കിയ അറുപതോളം പെൺകുട്ടികളെ 10 പവൻ വീതം സ്വർണ്ണാഭരണം നൽകി യതീംഖാനയുടെ കീഴിൽത്തന്നെ ഭംഗിയായി വിവാഹം ചെയ്‌തയക്കുവാൻ ഇതുവരെ സാധിച്ചു- അൽഹംദുലില്ലാഹ്...
പെൺകുട്ടികൾക്ക് താമസിക്കുവാൻ ഹോസ്റ്റൽ, മദ്രസ, നമസ്കാര സ്ഥലം, തൊഴിൽ പരിശീലന കേന്ദ്രം മുതലായവയുടെ പണി പൂർത്തിയായിരിക്കുകയാണ്. തുടർന്നുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പഠനം പൂർത്തിയാക്കിയ വിവാഹ പ്രായമെത്തിയവരെ വിവാഹം ചെയ്ത് അയക്കുന്നതിനും അല്ലാഹുവിൻ്റെ പ്രതിഫലവും സ്വർഗ്ഗത്തിൽ തിരുനബി (സ) യുടെ സാമീപ്യവും ആഗ്രഹിക്കുന്ന, അനാഥ മക്കളെ സ്നേഹിക്കുന്ന സഹോദര-സഹോദരിമാരുടെ സഹായ സഹകരണങ്ങൾ മാത്രമാണുള്ളത്.മരിച്ചുപോയ മാതാപിതാക്കളുടെ പേരിലും മറ്റും സദഖ, സംഭാവന, ദാനധർമ്മങ്ങൾ, നേർച്ചകൾ നൽകിയും കുട്ടികളുടെ സംരക്ഷണം പൂർണ്ണമായി ഏറ്റെടുത്തും, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ നൽകിയും ഈ സംരംഭത്തിൽ പങ്കുചേരാവുന്നതാണ്.
അനാഥ സംരക്ഷണത്തിൽ പങ്കുചേരാൻ ഒത്തുചേർന്ന ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക എന്ന അഭ്യർത്ഥനയോടെ നല്ലവരായ സഹോദരസഹോദരിമാരുടെ മുമ്പിൽ ഈ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം കുട്ടികളെ നേരിൽ കാണുന്നതിനും പ്രാർത്ഥനാ സദസ്സുകളിൽ പങ്കെടുക്കുന്നതിനും കുടുംബ സമേതം നിങ്ങളെ ക്ഷണിക്കുകയാണ്.
അനാഥ സംരക്ഷണത്തിൽ വിശിഷ്യ യതീം പെൺകുട്ടികളെ സംരക്ഷിക്കുന്നതിൽ പങ്കാളികളാകുവാനും അതുവഴി സ്വർഗ്ഗത്തിൽ തിരുനബി (സ) യുടെ അടുത്ത എത്താനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ - ആമീൻ..
എന്ന്,
പി.ടി. അബ്ദുള്ള ഫൈസി
ചെയർമാൻ, ദാറുൽ ബനാത്ത് യതീംഖാന.
Darul Banath Yatheem Khana
Dear Brothers and Sisters,
Darul Banath Yatheem Khana is an institution established with the noble objective of protecting and nurturing orphan girls from poor backgrounds. We provide them with food, clothing, accommodation, medical care, religious and worldly education, advanced Islamic studies, and vocational training. Under proper Islamic guidance and discipline, the girls are raised with dignity and moral values and are supported in marriage at the appropriate time.
This institution was founded on June 15, 1997, by the respected and renowned Islamic scholar of Central Kerala, the late P.T. Ustad (P.T. Aboobacker Maulavi), who was also well known for his knowledge in spiritual healing and architectural sciences. The institution began in a rented building with a single child.
By the infinite blessings of Allah and the sincere support of well-wishers, today the institution functions beautifully on its own land, caring for around thirty children.
With gratitude to Allah (Alhamdulillah), we have so far been able to arrange dignified marriages for around sixty girls who completed their education, providing each of them with ten sovereigns of gold ornaments under the supervision of the Yatheem Khana.
Facilities such as hostel accommodation, madrasa, prayer hall, and vocational training center for the orphan girls have already been completed. However, to continue educational activities and to arrange marriages for those who reach marriageable age after completing their studies, we depend solely on the support and cooperation of compassionate brothers and sisters who love and care for orphan children and seek the reward of Allah and closeness to the Holy Prophet (peace be upon him) in Paradise.
You may participate in this noble mission by offering Sadaqah, donations, charity, vows, or contributions in the name of deceased parents and others. You may also fully sponsor the protection of a child, provide food, clothing, and educational materials, and thereby share in the blessings of this initiative.
With this humble appeal, we request our dear brothers and sisters to make use of these valuable opportunities to participate in orphan care. We warmly invite you and your family members to visit the children in person and to attend prayer gatherings conducted at the campus.
May Allah grant us the ability (Tawfeeq) to become partners in the protection of orphan girls and thereby attain closeness to the Holy Prophet (peace be upon him) in Paradise. Ameen.
Sincerely,
P.T. Abdullah Faizy
Chairman, Darul Banath Yatheem Khana
Your contribution provides nutritious food and daily care for the girls.
Your generous support helps us provide food, shelter and education.
Scan the QR code to complete your donation.
After making the donation, please share the transaction screenshot with us.
Confirm via WhatsAppA glimpse into the lives we nurture with love and care.
We welcome your support, inquiries and visits.
Darul Banath Yatheem Khana Campus
Edappally, Kochi, Kerala
info@dbycampus.com
"നിങ്ങളുടെ പിന്തുണയാണ് അവരുടെ ഭാവി"